ഫിലാഡൽഫിയ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ വ്യാജകുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാർഥികളും സ്ത്രീകളും അടക്കം നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ, ചെയർമാൻ സാബു സ്കറിയ, സെക്രട്ടറി സുമോദ് നെല്ലിക്കാല, ട്രെഷറർ ഫീലിപ്പോസ് ചെറിയാൻ, വൈസ് ചെയർമാൻ ജീമോൻ ജോർജ്, വൈസ് പ്രസിഡന്റുമാരായ അലക്സ് തോമസ്, കുര്യൻ രാജൻ,
ഫണ്ട് റെയിസിഗ് ചെയർമാൻ ജെയിംസ് പീറ്റർ, ജോയിന്റ് ട്രഷറർ ഷാജി സുകുമാരൻ, തോമസ്കുട്ടി വർഗീസ്, കമ്മറ്റി അംഗങ്ങളായ ജിജോമോൻ ജോസഫ്, ജോബി ജോൺ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു.